
വെണ്മണി: ഗ്രാമ പഞ്ചായത്തും കേരള കൃഷി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഓണത്തിന് ഒരു നേന്ത്ര കുല പദ്ധതി ആരംഭിച്ചു .വാഴ വിത്ത് സൗജന്യമായി വിതരണം ചെയ്യും . വാഴ വിത്തിന്റെ വിതരണ ഉദ്ഘടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ബീന എ കെ യുടെ അദ്ദ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗ്ഗിസ് നിർവഹിച്ചു . കൃഷി അസിസ്റ്റന്റ് ഡയറക്റ്റർ സൂസൻ തോമസ്സ് പദ്ധതി വിശദികരിച്ചു സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഖദിജ,ബ്ലോക്ക് മെമ്പർ മാരായ മായ,രാജശ്രീ , രശ്മി കുമാരി പഞ്ചായത്ത് അംഗങ്ങൾ ആയ അജിത മോഹൻ ,സെൻസിലാൽ , വിജയകുമാർ , ദിലീപ് ഗാർഡൻസ്, ജയശ്രീ, സിസി സാമുവേൽ ,ഉദയൻ കരിപ്പാലിൽ കലാ നാരായണൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പ്രശാന്ത് കൃഷി ഓഫീസർ സന്ദീപ് കുമാർ കെ എസ് ,അസിസ്റ്റന്റ് കൃഷി ഓഫീസർ അനിൽ കുമാർ വി വി കൃഷി അസിസ്റ്റന്റ് മാരായ ജയചന്ദ്രൻ എസ് ,പ്രീതി ഗോപിനാഥ് എന്നിവർ ആശംസകൾ അർപ്പിച്ചു ജനകിയാസുത്രണ പദ്ധതി പ്രകാരമാണ് വാഴവിത്തുകൾ വിതരണം ചെയ്യുന്നത്. വാഴ കൃഷി ചെയ്യുന്ന കർഷകരും കൃഷി വകുപ്പിലെ ഉദോഗസ്ഥർ അടങ്ങുന്ന വാട്ട്സ് ആപ്പ്
ഗ്രൂപ്പ് ഉണ്ടാക്കുകയും കർഷകർ അതിൽ രോഗ കിട ബാധകൾ അറിയിക്കുകയും ഉടൻ തന്നെ കൃഷി ഭവനിലെ ഉദോഗസ്ഥർ കൃഷി സ്ഥലം സന്ദർശിച്ചു വേണ്ട നിയന്ത്രണ മാർഗ്ഗങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്യും .കർഷകരെ കേരള സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്യും. പന്നികളുടെയും പ്രക്യതി ക്ഷോഭമുലം ഉണ്ടാകുന്ന കൃഷി നാശം ഉണ്ടാകുകയാണെങ്കിൽ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുകയും ചെയ്യും .അടുത്ത ഓണം സെപ്റ്റംബർ മാസം രണ്ടാമത്തെ ആഴച ആണ് .ഇപ്പോൾ നടിൽ ആരംഭിക്കുകയാണെകിൽ ആഗസ്റ്റ് അവസാനത്തെ ആഴ്ചയിൽ വിളവെടുക്കുവാൻ സാധിക്കും .കർഷകർക്ക് വാഴ കൃഷിയെ പറ്റി പരിശീലനം നടത്തി










